C Velappan
Still photography
തിരുവനന്തപുരത്തിനടുത്തു് മണക്കാട്ടു് ഇരട്ടവിളാകത്തു് ശ്രീ. കൃഷ്ണപിള്ളയുടെയും ശ്രീമതി ചെല്ലമ്മ പിള്ളയുടെയും പുത്രനായി 1931 ഒക്ടോബർ മാസത്തിൽ ജനിച്ച വേലപ്പൻ ഏഴാം സ്റ്റാൻഡേർഡ് വരെ പഠിച്ചിട്ടുണ്ടു്. 1961-ൽ ശ്രീ. പി. സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള മെരിലാന്റ് സ്റ്റുഡിയോയിൽ നിശ്ചലഛായാഗ്രാഹകനായി ചേർന്നു. ‘ഭക്തകുചേല’ മുതൽ ‘കുമാരസംഭവം’ വരെയുള്ള നീലാ പ്രൊഡക്ഷൻസിന്റെ ഇരുപതഞ്ചോളം ചിത്രങ്ങളുടേയും നിശ്ചലഛായാഗ്രഹണം ഇദ്ദേഹമാണു് നിർവ്വഹിച്ചതു്. സിനിമാഫോട്ടോഗ്രാഫിയിലും സ്റ്റിൽ ഫോട്ടോഗ്രാഫിയിലും സാമർത്ഥ്യമുള്ള വേലപ്പൻ വിവാഹിതനും നാലുകുട്ടികളുടെ പിതാവുമാണു്. ശ്രീമതി. ശാന്തകുമാരിയമ്മയാണു് ഭാര്യ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Movie |
Year |
Producer |
Director |
Kaliyodam |
1965 |
P Subramaniam |
P Subramaniam |
Kaadu |
1973 |
P Subramaniam |
P Subramaniam |
Available Web Series :
Available Short Movies :